മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശംഖുപുഷ്പം ചായ

ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് ചര്‍മ്മത്തിനും തലമുടിക്കും നല്ലതാണ്. 

New Update
OIP (1)

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശംഖുപുഷ്പം ചായയ്ക്ക് കഴിവുണ്ട്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് ചര്‍മ്മത്തിനും തലമുടിക്കും നല്ലതാണ്. 

Advertisment

അതുപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ശംഖുപുഷ്പം ചായ സഹായിക്കും. മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഇതിന് കഴിവുണ്ട്. 

 ശരീരത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു.  ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു. 

 ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തിളക്കമുള്ളതും ആരോഗ്യവുമുള്ള ചര്‍മ്മത്തിനും തലമുടിക്കും നീലച്ചായ നല്ലതാണ്.  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.

ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ചുമ, ജലദോഷം, ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ശ്വാസകോശത്തില്‍ നിന്നും കഫം പുറന്തള്ളാനും സഹായിക്കുന്നു. 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം എടുത്ത് തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് രണ്ടോ മൂന്നോ ശംഖുപുഷ്പം പൂക്കളുടെ ഇതളുകള്‍ ചേര്‍ക്കുക. വെള്ളം നല്ല നീലനിറമാകുമ്പോള്‍ ഇത് ഒരു കപ്പിലേക്ക് പകര്‍ത്തുക.
ചെറുചൂടോടെ നാരങ്ങാനീര് ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം.

Advertisment