New Update
/sathyam/media/media_files/2025/10/16/b145bb0c-a031-401e-becd-c7254d8d0f3f-2025-10-16-16-49-03.jpg)
കുഴിനഖം മാറാന്‍ കറ്റാര്‍വാഴയും മഞ്ഞളും ചേര്‍ന്ന മിശ്രിതം പുരട്ടുക, ഉപ്പ് ചേര്‍ത്ത ചൂടുവെള്ളത്തില്‍ കാല് മുക്കിവയ്ക്കുക, അല്ലെങ്കില്‍ വിനാഗിരി ലായനി ഉപയോഗിക്കുക. നാരങ്ങാനീര് പുരട്ടുക, വേപ്പണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക തുടങ്ങിയ വീട്ടുവൈദ്യങ്ങളും ഇതിനായി ചെയ്യാവുന്നതാണ്.
Advertisment
കറ്റാര്‍വാഴ ജെല്ലും മഞ്ഞളും ചേര്‍ത്ത് കുഴനഖമുള്ള ഭാഗത്ത് പുരട്ടി കെട്ടി വയ്ക്കുക. ചൂടുവെള്ളത്തില്‍ അല്പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല് മുക്കിവയ്ക്കുക. ശേഷം ഉപ്പ് വിരലുകളില്‍ പുരട്ടുക.
ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ തുല്യ അളവില്‍ വെള്ളത്തില്‍ ചേര്‍ത്ത് ദിവസത്തില്‍ മൂന്നു നേരം കഴുകുക. തുടക്കത്തില്‍ വിനാഗരി ലായനിയില്‍ അരമണിക്കൂര്‍ മുക്കിവയ്ക്കുക.