അലര്‍ജിയോ? അണുബാധയോ? കണ്ണില്‍ വീക്കമുണ്ടോ..?

ചിലരില്‍ ഇത് താല്‍ക്കാലികമായിരിക്കും, മറ്റു ചിലരില്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാവാം.

New Update
3e20cb36-568a-467e-b110-3feb236cf3ae

കണ്ണില്‍ വീക്കം എന്നത് കണ്ണിന് ചുറ്റുമുള്ള ഭാഗത്തോ കണ്‍പോളകളിലോ ഉണ്ടാകുന്ന നീര്‍ക്കെട്ടാണ്. ഇത് പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ചിലപ്പോള്‍ അലര്‍ജി, അണുബാധ, അല്ലെങ്കില്‍ മറ്റ് രോഗങ്ങള്‍ മൂലമാകാം. ചിലരില്‍ ഇത് താല്‍ക്കാലികമായിരിക്കും, മറ്റു ചിലരില്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാവാം.

Advertisment

അലര്‍ജി

പൊടി, പുഷ്പങ്ങളില്‍ നിന്നുള്ള പരാഗരേണുക്കള്‍, വളര്‍ത്തുമൃഗങ്ങളുടെ രോമം തുടങ്ങിയവയോടുള്ള അലര്‍ജി പ്രതികരണമായി കണ്ണിന് ചുറ്റും വീക്കം സംഭവിക്കാം.

അണുബാധ

കണ്‍ജങ്ക്ഷ---- (ചെങ്കണ്ണ്), സ്‌റ്റൈ (കണ്‍പോളയില്‍ ഉണ്ടാകുന്ന കുരു), ബ്ലെഫറിറ്റിസ് (കണ്‍പോളകളുടെ വീക്കം) തുടങ്ങിയ അണുബാധകള്‍ കണ്ണിന് വീക്കമുണ്ടാക്കാം. 

കീടങ്ങള്‍ കടിയ്ക്കുന്നത്

കൊതുക് പോലുള്ള പ്രാണികളുടെ കടിയേറ്റാല്‍ കണ്‍പോളകളില്‍ വീക്കമുണ്ടാകാം. 

ഉറക്കക്കുറവ്

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും കണ്ണിന് താഴെ വീക്കം ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. 

അമിതമായ ഉപ്പിന്റെ ഉപയോഗം

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും കണ്ണിന് താഴെ വീക്കം ഉണ്ടാക്കുകയും ചെയ്യും. 

ചില രോഗങ്ങള്‍

വൃക്ക സംബന്ധമായ രോഗങ്ങള്‍, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍ എന്നിവയും കണ്ണിന് ചുറ്റുമുള്ള വീക്കത്തിന് കാരണമാകാറുണ്ട്.

കണ്ണിന് പരിക്കേല്‍ക്കുക

കണ്ണിന് ക്ഷതമേറ്റാലും വീക്കമുണ്ടാകാം.

ലക്ഷണങ്ങള്‍

കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ ചുവപ്പ്, വീക്കം, വേദന എന്നിവ അനുഭവപ്പെടാം. കണ്‍പോളകള്‍ തടിച്ച് വീര്‍ത്തിരിക്കാം. കണ്ണിന് ചൊറിച്ചില്‍, പുകച്ചില്‍ എന്നിവ അനുഭവപ്പെടാം. ചിലപ്പോള്‍ കാഴ്ച മങ്ങുകയോ ഇരട്ടിച്ചോ കാണാം.

 

Advertisment