ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാട്ടുതുളസി

ആയുര്‍വേദ മരുന്നുകളിലെ ഒരു പ്രധാന ചേരുവയാണ് കാട്ടുതുളസി. 

New Update
33f4b448-8ff9-42ca-b6ab-a9bd7a10f954

കാട്ടുതുളസിക്ക് പനി, ചുമ, ജലദോഷം, ദഹന പ്രശ്‌നങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും  ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താനും ദഹനത്തെ സഹായിക്കാനും  ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും, ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഉത്തമമാണ്. ആയുര്‍വേദ മരുന്നുകളിലെ ഒരു പ്രധാന ചേരുവയാണ് കാട്ടുതുളസി. 

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാന്‍ കാട്ടുതുളസി സഹായിക്കുന്നു.

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

പനി, ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയ്ക്കുള്ള പ്രതിവിധിയാണ് ഇത്.

ദഹനത്തെ സഹായിക്കുന്നു

ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് ആശ്വാസം നല്‍കുന്നു.

ത്വക്ക് സംരക്ഷണം

ത്വക്ക് രോഗങ്ങള്‍ക്കും മുഖക്കുരുവിനും ഉത്തമമാണ്.

Advertisment

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു: അഡാപ്‌റ്റോജെനിക് ഗുണങ്ങളുള്ളതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ഇത് ഉപകരിക്കും.

ആന്റിഓക്സിഡന്റ്

ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

വിഷാംശങ്ങളെ പുറന്തള്ളുന്നു: ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു.

പനി, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇല കഷായമായി ഉപയോഗിക്കാം.
ശരീരഭാരം കുറയ്ക്കാന്‍ ഇലകള്‍ വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. മുഖക്കുരു മാറാന്‍ തുളസിയിലയും വേപ്പിലയും ചേര്‍ത്തരച്ച് പേസ്റ്റ് ഉണ്ടാക്കി ഉപയോഗിക്കാം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കഷായമായി ഉപയോഗിക്കാം. 

Advertisment