എല്ലുകളെ ബലപ്പെടുത്താനും കണ്ണിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ചൂരമീന്‍

ചൂരയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

New Update
7529c70c-421e-436a-8c06-3dba44132ac7

ചൂര മീന്‍ പോഷകങ്ങള്‍ നിറഞ്ഞതും ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍ (പ്രത്യേകിച്ച് വിറ്റാമിന്‍ ഡി), അയഡിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ചൂര കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും എല്ലുകളെ ബലപ്പെടുത്താനും, കണ്ണിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും മെമ്മറി നല്ലതാക്കാനും സഹായിക്കും. 

Advertisment

ഹൃദയാരോഗ്യം

ചൂരയിലടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന് നല്ലതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാഘാത സാധ്യത ഒഴിവാക്കാനും സഹായിക്കുന്നു. 

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം

ചൂരയിലടങ്ങിയ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. 

കണ്ണിന്റെ ആരോഗ്യം

വിറ്റാമിന്‍ എയും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ ചൂര, കണ്ണിന്റെ നേത്രപടലങ്ങളെ സംരക്ഷിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. 

ചര്‍മ്മത്തിന്റെ ആരോഗ്യം

ചൂരയിലുള്ള വിറ്റാമിനുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ചര്‍മ്മത്തെ ആരോഗ്യത്തോടെയും മൃദലമായും നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രായമാകുന്നത് കൊണ്ടുണ്ടാകുന്ന ചുളിവുകള്‍ തടയാനും ഇത് നല്ലതാണ്. 

മാനസികാരോഗ്യം

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ വിഷാദരോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും, തലച്ചോറിന്റെ വികാസത്തിന് ഇത് പ്രധാനമാണെന്നും പഠനങ്ങള്‍ പറയുന്നു. 

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ചൂരയിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു. 

ഉയര്‍ന്ന പ്രോട്ടീന്‍

ചൂരയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും കോശങ്ങളുടെ പുനരുദ്വാരണത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്.

Advertisment