ഏത്തപ്പഴം അമിതമായി കഴിക്കുന്നത് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മലബന്ധം, ദഹനക്കേട്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനുള്ള സാധ്യത, ചിലരില്‍ അലര്‍ജി, പല്ലുവേദന എന്നിവ ഏത്തപ്പഴം അമിതമായി കഴിക്കുന്നതിലൂടെ ഉണ്ടാകാം.
ഏത്തപ്പഴം അമിതമായി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷങ്ങള്‍
മലബന്ധം
ഏത്തപ്പഴത്തില്‍ നാരുകള്‍ ധാരാളമുണ്ട്, ഇത് ചിലരില്‍ മലബന്ധത്തിന് കാരണമാകും.
ദഹനക്കേട്
ദഹിക്കാന്‍ സമയമെടുക്കുന്ന ഒരു ഫലമാണ് ഏത്തപ്പഴം. അമിതമായി കഴിച്ചാല്‍ ദഹനക്കേട്, വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാവാം.
പ്രമേഹം
പ്രമേഹമുള്ളവര്‍ ഏത്തപ്പഴം അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
അലര്‍ജി
ചില ആളുകള്‍ക്ക് ഏത്തപ്പഴം കഴിച്ചാല്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുവന്ന പാടുകള്‍, ശ്വാസംമുട്ടല്‍ തുടങ്ങിയ അലര്‍ജി ഉണ്ടാവാം.
പല്ലുവേദന
ഏത്തപ്പഴത്തില്‍ പഞ്ചസാര ധാരാളമുണ്ട്. ഇത് പല്ലുകളില്‍ പറ്റിപ്പിടിച്ച് പല്ലുവേദനയ്ക്ക് കാരണമാകും.
വൃക്കരോഗം
വൃക്കസംബന്ധമായ രോഗങ്ങളുള്ളവര്‍ ഏത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം.
മൈഗ്രേന്‍
ചിലര്‍ക്ക് ഏത്തപ്പഴം കഴിച്ചാല്‍ മൈഗ്രേന്‍ വരാനുള്ള സാധ്യതയുണ്ട്.
ശരീരഭാരം കൂടാനുള്ള സാധ്യത
ഏത്തപ്പഴത്തില്‍ കലോറി കൂടുതലായതിനാല്‍ അമിതമായി കഴിച്ചാല്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്.