കിഡ്‌നി സ്റ്റോണിനും രോഗപ്രതിരോധശേഷിക്കും  കോവയ്ക്ക പച്ചയ്ക്കും വേവിച്ചും കഴിക്കാം...

ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

New Update
Ivy-Gourd

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പച്ചക്കറിയാണ് കോവയ്ക്ക. ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് നല്ലതാണ്. കോവയ്ക്ക പച്ചയ്ക്ക് കഴിക്കുന്നതും വേവിച്ച് കഴിക്കുന്നതും ഒരുപോലെ ഗുണകരമാകുന്നു. 

Advertisment

ദഹനശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കിഡ്‌നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും കോവയ്ക്ക വളരെ നല്ലതാണ്.

കോവയ്ക്കയുടെ പ്രധാന ഗുണങ്ങള്‍ 

പ്രമേഹം നിയന്ത്രിക്കുന്നു

കോവയ്ക്കയില്‍ ആന്റി-ഹൈപ്പര്‍ഗ്ലൈസെമിക് ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു

നാരുകളാല്‍ സമ്പന്നമായ കോവയ്ക്ക, വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു

കോവയ്ക്കയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

വിറ്റാമിന്‍ സി ധാരാളമായി കോവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കോവയ്ക്കയില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഹൃദയത്തെ സംരക്ഷിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

വിറ്റാമിന്‍ സി, ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കരളിന്റെ ആരോഗ്യത്തിന്

കോവയ്ക്ക കരളിനെ സംരക്ഷിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു.

ശ്വാസകോശാരോഗ്യത്തിന്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് കോവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

ചില രോഗങ്ങളെ തടയുന്നു

ത്വക്ക് രോഗങ്ങള്‍, മഞ്ഞപ്പിത്തം, അലര്‍ജി, അണുബാധ തുടങ്ങിയ രോഗങ്ങളെ തടയാന്‍ കോവയ്ക്ക സഹായിക്കുന്നു.

ശരീരത്തിന് കുളിര്‍മ നല്‍കുന്നു

കോവയ്ക്കയില്‍ ജലാംശം ധാരാളമുണ്ട്. ഇത് ശരീരത്തിന് കുളിര്‍മ നല്‍കുന്നു.