കടന്നല്‍ കുത്തേറ്റാല്‍...

കുത്തേറ്റ ഭാഗത്ത് നീര്, ശ്വാസംമുട്ടല്‍, രക്തസമ്മര്‍ദം താഴുന്നത് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തണം

New Update
d8a18251-a1d0-4386-8918-89e0195c9dee

കടന്നല്‍ കുത്തേറ്റാല്‍ എത്രയും പെട്ടെന്ന് കുത്തേറ്റ ഭാഗം ശുദ്ധജലത്തില്‍ കഴുകി, ശേഷം ഐസ് വച്ച് തണുപ്പിക്കണം. അലര്‍ജി ഉള്ളവര്‍ക്ക് കുത്തേറ്റിട്ടും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുത്തേറ്റ ഭാഗത്ത് നീര്, ശ്വാസംമുട്ടല്‍, രക്തസമ്മര്‍ദം താഴുന്നത് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തണം. കാരണം മാരകമായ അലര്‍ജി പ്രതിപ്രവര്‍ത്തനം  ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

പ്രഥമ ശുശ്രൂഷ

Advertisment

ശുദ്ധീകരിക്കുക: കുത്തേറ്റ ഭാഗം ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കുക.
തണുപ്പിക്കുക: കുത്തേറ്റ ഭാഗത്ത് ഐസ് വച്ച് തണുപ്പിക്കുക.
മരുന്നുകള്‍: കഠിനമായ നീരും വേദനയും ഉണ്ടെങ്കില്‍ അതിന് മരുന്ന് കഴിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞള്‍, തേന്‍, പേസ്റ്റ്: കുത്തേറ്റ ഭാഗത്ത് മഞ്ഞള്‍, തേന്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയവ പുരട്ടുന്നതിന് ശാസ്ത്രീയ അടിത്തറയില്ല. 

ആശുപത്രിയില്‍ പോകുക: ലക്ഷണങ്ങള്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ മാറിയില്ലെങ്കില്‍, അല്ലെങ്കില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

അലര്‍ജി: കടന്നലിന്റെ വിഷത്തേക്കാള്‍ അപകടകരമായത് അലര്‍ജിയാണ്. അലര്‍ജി കാരണം ശ്വാസംമുട്ടല്‍, രക്തസമ്മര്‍ദം കുറയല്‍ എന്നിവ സംഭവിക്കാം. 

കൂട്ടമായി കുത്തേറ്റാല്‍: കൂട്ടമായി കടന്നല്‍ കുത്തേല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 

Advertisment