ഹൃദയവും മാനസികാരോഗ്യവും ഒരുപോലെ പരിപാലിക്കേണ്ടത് പ്രധാനം, ദിവസങ്ങളോളം വിഷാദത്തിലൂടെ കടന്നുപോയവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കു സാധ്യതയെന്നു പഠനങ്ങള്‍;  മാസത്തില്‍ 13 ദിവസം വരെ മോശം മാനസിക സ്ഥിതിയാണെന്നു വെളിപ്പെടുത്തിയവര്‍ക്ക് ഹൃദ്രോഗ സാധ്യത 1.5 മടങ്ങ് കൂടുതല്‍

വിഷാദരോഗം അനുഭവിക്കുന്ന യുവാക്കള്‍ക്കു ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണു പഠനം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
MentalHealth

കോട്ടയം: യുവാക്കള്‍ക്കിടയില്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതും മാനസികാരോഗ്യ അവസ്ഥകളുള്ളവരില്‍ ഹൃദ്രോഗ പരിശോധനയും നിരീക്ഷണവും നടത്തേണ്ട അവസ്ഥയുണ്ടെന്നു പഠനങ്ങള്‍. ദിവസങ്ങളോളം വിഷാദത്തിലൂടെ കടന്നുപോയവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കു സാധ്യത കൂടുതലായിരുന്നെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. 

Advertisment

മാസത്തില്‍ 13 ദിവസം വരെ മോശം മാനസിക സ്ഥിതിയാണെന്ന് വെളിപ്പെടുത്തിയവര്‍ക്ക് ഹൃദ്രോഗ സാധ്യത 1.5 മടങ്ങ് കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ഹൃദയവും മാനസികാരോഗ്യവും ഒരുപോലെ പരിപാലിക്കേണ്ടതു പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നു. വിഷാദം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നെന്നും ഹൃദ്രോഗമുള്ളവരില്‍ നല്ലൊരു ശതമാനം വിഷാദരോഗം അനുഭവിക്കുന്നവരാണെന്നും ഗവേഷകര്‍ ഊന്നിപ്പറയുന്നു.

വിഷാദരോഗം അനുഭവിക്കുന്ന യുവാക്കള്‍ക്കു ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണു പഠനം. ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. പഠനത്തിനായി 18 നും 49 നും ഇടയില്‍ പ്രായമുള്ള അര ദശലക്ഷത്തിലധികം ആളുകളുടെ വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍. 

OIP (2)

2017 നും 2020 നും ഇടയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 593,616 ഓളം ആളുകളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഹൃദയാഘാതം, പക്ഷാഘാതം, നെഞ്ചുവേദന ഹൃദയ സംബന്ധമായ അസുഖം എന്നിവ കണ്ടെത്തിയവരില്‍ നല്ലൊരു ശതമാനം പേരുടെ മാനസിക ആ കാലയളവില്‍ മോശമായിരുന്നെന്നും ഗവേഷണത്തില്‍ കണ്ടെത്തി.

പിരിമുറുക്കമോ ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെടുമ്പോള്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ഉയരും. പുകവലി, മദ്യപാനം, ഉറക്കം കുറയുക, വ്യായാമം ഉപേക്ഷിക്കു,എപ്പോഴും മടിപിടിച്ചിരിക്കുക തുടങ്ങിയ മോശം ജീവിതശൈലിയും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

കേരളത്തിലെ യുവാക്കളില്‍ വിഷാദ രോഗം വ്യാപകമാകുന്ന കാലഘട്ടത്തില്‍ ഇത്തരം പഠനങ്ങള്‍ക്കു പ്രാധാന്യമേറുകയാണ്. വിഷാദ രോഗത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പഴയകാലങ്ങളേക്കാള്‍ പ്രസക്തി വര്‍ധിച്ചുവരുന്ന സമയമാണിത്. പലപ്പോഴും ശരിയായ രീതിയില്‍ മനസിലാകാതെ പോകുന്നു അല്ലെങ്കില്‍ വിദഗ്ധ സഹായത്തിന്റെ ആവശ്യകതയില്ല എന്ന ചിന്താഗതിയാണ് പലരും വിഷാദ രോഗത്തിന്റെ പേരില്‍ വെച്ചുപുലര്‍ത്തുന്നത്.

OIP (3)

ചെറിയ സങ്കടങ്ങളോ, മടുപ്പോ ഒന്നുമല്ല വിഷാദ രോഗം. അതുകൊണ്ട് തന്നെ ചെറിയ മൂഡ് ചേഞ്ചസിനെ ഭയക്കേണ്ടതില്ല. എന്നാല്‍, ദിവസത്തിന്റെ ഏറിയ ഭാഗവും നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ വിഷാദ ഭാവം, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന പല കാര്യങ്ങളിലും താത്പര്യമില്ലായ്മ, അകാരണമായ ക്ഷീണം, ഉറക്കകുറവ്,വിശപ്പില്ലായ്മ, ചിന്തകളുടേയും പ്രവൃത്തിയുടേയും വേഗതക്കുറവ്. 

ഒരു ചോദ്യം ചോദിച്ചാല്‍ മറുപടി പറയാന്‍ കൂടുതല്‍ സമയം എടുക്കുന്നു, ഒരു കാര്യം ചെയ്ത് തീര്‍ക്കാന്‍ സമയമെടുക്കുന്നു, ഏകാഗ്രത കുറവ്, വിഷാദ ചിന്തകള്‍- ജീവിതത്തില്‍ പ്രതീക്ഷയില്ലായ്മ, തന്നെ ആരും സഹായിക്കാനില്ല, ഒറ്റപ്പെട്ട് പോകുന്നു എന്നീ ചിന്തകള്‍,ആത്മഹത്യാ പ്രവണത എന്നീ ലക്ഷണങ്ങളില്‍ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ചയായി തുടര്‍ന്നാല്‍ വിദഗ്ധ സഹായം തേടുന്നതായിരിക്കും ഉചിതം. 

Advertisment