കൂര്‍ക്കംവലി; മൂക്കിലെ ദശ ലക്ഷണങ്ങള്‍

ദശയുടെ വളര്‍ച്ച കാരണം മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു.

New Update
OIP (3)

മൂക്കിലെ ദശ (നാസല്‍ പോളിപ്‌സ്) എന്നത് മൂക്കിലോ സൈനസുകളിലോ ഉണ്ടാകുന്ന ക്യാന്‍സര്‍ അല്ലാത്ത വളര്‍ച്ചയാണ്. 

Advertisment

മൂക്കടപ്പ്  ദശയുടെ പ്രധാന ലക്ഷണമാണ്. മൂക്കിലൂടെ ശ്വാസമെടുക്കാന്‍ പ്രയാസമുണ്ടാകുന്നു. മൂക്കില്‍ നിന്ന് ദ്രാവകം ഒഴുകുന്നത് സാധാരണമാണ്. ദശയുടെ വളര്‍ച്ച കാരണം മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു.

ഉറങ്ങുമ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളില്‍ പഠനത്തില്‍ ശ്രദ്ധ കുറയാന്‍ കാരണമാകുന്നു. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഇ.എന്‍.ടി. ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. 

ഭക്ഷണം കഴിക്കുമ്പോള്‍ രുചി അറിയാന്‍ കഴിയാതെ വരുന്നു. സൈനസൈറ്റിസ് ഉള്ളവരില്‍ തലവേദന സാധാരണമാണ്. അലര്‍ജി ഉള്ളവരില്‍ തുമ്മല്‍ കൂടുതലായി കാണപ്പെടുന്നു. മൂക്കടപ്പ് കാരണം ചെവി വേദനയും കേള്‍വി കുറവും അനുഭവപ്പെടാം. കുട്ടികളില്‍ ഇത് വിട്ടുമാറാത്ത ജലദോഷത്തിന് കാരണമാകുന്നു. ദശയുടെ വളര്‍ച്ച കാരണം വായിലൂടെ ശ്വാസമെടുക്കുന്ന അവസ്ഥയുണ്ടാകാം.

Advertisment