New Update
/sathyam/media/media_files/2025/09/07/7fa6f26e-f3b2-4969-8fbc-699aea8353e8-2025-09-07-16-09-18.jpg)
കടച്ചക്കയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി, നെഞ്ചരിച്ചില്‍ പ്രശ്‌നങ്ങള്‍ മാറുന്നതിനുള്ള ഭക്ഷണമാണ് കടച്ചക്ക. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലില്‍ അടിഞ്ഞിരിക്കുന്ന പല ചീത്ത വസ്തുക്കളും നീക്കം ചെയ്യുന്നു. മലവിസര്‍ജനം സുഗമമാക്കാനും കടച്ചക്ക സഹായിക്കും.
Advertisment
ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് വളരെ നല്ലതാണ്. പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് മഗ്‌നീഷ്യം സഹായിക്കും.
ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷിക്ക് നല്ലതാണ്. രോഗങ്ങള്‍ പെട്ടെന്ന് മാറാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ ഊര്‍ജം നല്‍കാനും കടച്ചക്ക സഹായിക്കും.