/sathyam/media/media_files/2026/01/15/vitam-d-2026-01-15-23-49-18.webp)
ശരീരത്തിന് അത്യാവശ്യമായ പോഷകമാണ് വിറ്റാമിന്‍ ഡി. അസ്ഥികളുടെ ആരോഗ്യം, രോഗപ്രതിരോധ ശേഷി, മാനസികാവസ്ഥ എന്നിവ നിലനിര്‍ത്തുന്നതില്‍ ഈ പോഷകം നിര്‍ണായക പങ്ക് വഹിക്കുന്നു.
സൂര്യപ്രകാശം ലഭ്യമല്ലാത്തതും, ഭക്ഷണക്രമത്തിലെ പ്രശ്‌നങ്ങളും, മറ്റ് രോഗങ്ങളും ഇതിന് കാരണമാകാം. വിറ്റാമിന്‍ ഡിയുടെ കുറവ് ഏകദേശം 100 കോടി ആളുകളെ ബാധിക്കുന്നു, ചില ജനസംഖ്യകളില്‍ ഇത് 50% വരെയാണ്.
വിറ്റാമിന്‍ ഡി എന്നത് കൊഴുപ്പില്‍ ലയിക്കുന്ന ഒരു പോഷകമാണ്. ഇത് പ്രധാനമായും രണ്ട് രൂപങ്ങളില്‍ കാണപ്പെടുന്നു. വിറ്റാമിന്‍ ഡി2 (എര്‍ഗോകാല്‍സിഫെറോള്‍) സസ്യങ്ങളില്‍ നിന്നും ലഭിക്കുന്നതും, വിറ്റാമിന്‍ ഡി3 (കോളി കാല്‍സിഫെറോള്‍) സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മം ഉത്പാദിപ്പിക്കുന്നതുമാണ്.വിറ്റാമിന്‍ ഡി ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ്. ഇത് എല്ലുകളുടെ ബലത്തിനും, രോഗപ്രതിരോധശേഷിക്കും അത്യാവശ്യമാണ്.
ര്യപ്രകാശം ഏല്‍ക്കുന്നതാണ് വിറ്റാമിന്‍ ഡി ഉടനടി കൂട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. സൂര്യരശ്മിയില്‍ നിന്ന് ചര്‍മ്മം സ്വാഭാവികമായി വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നു. അള്‍ട്രാവയലറ്റ് ബി (ഡഢആ) രശ്മികള്‍ ചര്‍മ്മത്തിലെ കൊളസ്‌ട്രോളുമായി പ്രവര്‍ത്തിച്ച് വിറ്റാമിന്‍ ഡി ഉത്പാദനത്തിന് സഹായിക്കുന്നു.വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുകയും, ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളുകയും ചെയ്യുക.
സൂര്യപ്രകാശം ഏല്‍ക്കുന്നതാണ് വിറ്റാമിന്‍ ഡി ഉടനടി കൂട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ ഏറ്റവും നല്ല സമയം ഉച്ച സമയമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് തടയാന്‍ ദിവസവും 15 മുതല്‍ 20 മിനിറ്റ് വരെ 40% ചര്‍മ്മം സൂര്യപ്രകാശത്തില്‍ ഏല്‍പ്പിക്കാന്‍ ഒരു പഠനം പറയുന്നു. ഈ സമയത്ത് ഡഢആ രശ്മികള്‍ കൂടുതല്‍ തീവ്രമായിരിക്കും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ 10 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. എന്നാല്‍ ഇത് ചര്‍മത്തില്‍ സൂര്യാഘാതമോ അലര്‍ജിയോ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാതെ നോക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us