മുഖക്കുരു; കാരണങ്ങള്‍

മുടി മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ ഇവ സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. 

New Update
l-intro-1664482457

മുടി എണ്ണമയമുള്ളതാണെങ്കില്‍ വിയര്‍പ്പ്, പൊടി എന്നിവ കൂടുതല്‍ അടിഞ്ഞുകൂടും. മുടി മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ ഇവ സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. 

Advertisment

ചര്‍മ്മസംരക്ഷണത്തില്‍  ചെവികളെ ഉള്‍പ്പെടുത്താത്തവരാണ് മിക്കവരും. പക്ഷെ ഇയര്‍വാക്‌സ് അടിഞ്ഞുകൂടുന്നത്  ചര്‍മ്മത്തിലേക്ക് ബാക്ടീരിയകള്‍ വ്യാപിക്കാന്‍ സാധായത കൂട്ടുന്നു. അതുകൊണ്ടാണ് ചെവിക്കും താടിയെല്ലിനും ചുറ്റും  പലപ്പോഴും മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്.

സ്‌റ്റൈലിംഗ് ജെല്ലുകള്‍, സ്‌പ്രേകള്‍, സെറം എന്നിവയില്‍ പലപ്പോഴും കനത്ത എണ്ണകളും സിലിക്കണുകളും അടങ്ങിയിട്ടുണ്ട്. അവ ചര്‍മ്മത്തില്‍ ഉപയോഗിച്ചാല്‍ സുഷിരങ്ങള്‍ അടഞ്ഞുപോകും.  പ്രത്യേകിച്ച് നെറ്റിയില്‍  മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും.

Advertisment