അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ വ്യക്തികള്‍ക്ക് വ്യത്യസ്തമായി അനുഭവപ്പെടാം. കൂടുതല്‍ ഗുരുതരമായ അവസ്ഥയില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ശാരീരിക ലക്ഷണങ്ങള്‍
നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, തലകറക്കം, വിറയല്‍, പേശീ വേദന, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ക്ഷീണം.
മാനസിക ലക്ഷണങ്ങള്‍
പതിവായ ഉത്കണ്ഠ, അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ഭയം, പരിഭ്രാന്തി, എപ്പോഴും എന്തെങ്കിലും ദോഷം സംഭവിക്കുമോ എന്ന ചിന്ത.
പെരുമാറ്റ ലക്ഷണങ്ങള്‍
അമിതമായി സംസാരിക്കുക, എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക, സാമൂഹികമായ ഒത്തുചേരലുകള്‍ ഒഴിവാക്കുക, സംസാരത്തില്‍ വ്യക്തതക്കുറവ്.
നാഡീവ്യൂഹ ലക്ഷണങ്ങള്‍
തലവേദന, നെഞ്ചെരിച്ചില്‍, വയറുവേദന, ദഹനക്കുറവ്.
പ്രതിവിധികള്‍
ചിട്ടയായ വ്യായാമം
പതിവായ വ്യായാമം ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
ധ്യാനം, യോഗ
ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഉത്കണ്ഠ നിയന്ത്രിക്കാനും സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം
സമീകൃതാഹാരം കഴിക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ആരോഗ്യം നിലനിര്‍ത്താം.
ലഹരി ഒഴിവാക്കുക
മദ്യപാനം, പുകവലി തുടങ്ങിയ ലഹരി വസ്തുക്കള്‍ ഒഴിവാക്കുക.
നന്നായി ഉറങ്ങുക
ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
വിദഗ്ദ്ധ സഹായം തേടുക
കൂടുതല്‍ ഗുരുതരമായ സാഹചര്യങ്ങളില്‍ ഒരു ഡോക്ടറെയോ മാനസികാരോഗ്യ വിദഗ്ദ്ധനെയോ സമീപിക്കേണ്ടത് അത്യാവശ്യമാണ്.