പല രോഗങ്ങളുടെയും ഉറവിടം ഭക്ഷണശീലമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. നല്ല ആരോഗ്യത്തിനായുള്ള ഭക്ഷണക്രമം ഏതാണെന്ന് നോക്കാം.
ഭക്ഷണ സമയം
വൈകുന്നേരം 7നും 8നും ഇടയില്‍ ഭക്ഷണം കഴിച്ചു തീര്‍ക്കണം. 8 മണിക്ക് ശേഷം ആമാശയം ശൂന്യമായിരിക്കണം.
ചൂടുവെള്ളം
രാവിലെയും രാത്രിയിലും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് 300 മില്ലി ചൂടുവെള്ളം കുടിക്കുക.
എണ്ണ
ഭക്ഷണത്തില്‍ എണ്ണയുടെ അളവ് കുറയ്ക്കുക. എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്.
രാത്രിയില്‍ അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
പ്രിയപ്പെട്ട ഭക്ഷണമാണെങ്കില്‍ പോലും മിതമായി കഴിക്കണം.
രാത്രിയില്‍ ഭക്ഷണം കുറയ്ക്കുക.
ഉറങ്ങാന്‍ പോകുന്നതിന് 4 മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിച്ച് തീര്‍ക്കണം.
രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം ദഹിക്കുന്നതിന് കുറച്ച് സമയം മാത്രമേ ലഭിക്കൂ. ഇത് വയര്‍വീര്‍ക്കല്‍, ദഹനക്കേട്, ആസിഡ് റിഫ്‌ലക്‌സ് എന്നിവയ്ക്ക് കാരണമാകും. അത്താഴം നേരത്തെ കഴിക്കുന്നത് ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം ദഹിക്കാന്‍ ആവശ്യമായ സമയം ലഭിക്കുന്നു.
അതേസമയം രാത്രി വൈകിയുള്ള ഭക്ഷണം കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.