ചൂടു വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുളിക്കാമോ?

കൂടുതല്‍ ചൂടു വെള്ളത്തിലും തണുത്ത വെള്ളത്തിലും കുളിയ്ക്കുന്നത് ചര്‍മത്തിനും നല്ലതാണ്.

New Update
th (6)535535

ചൂടുകാലത്ത് തണുത്ത വെള്ളത്തിലും തണുത്ത കാലത്ത് ചൂടുവെള്ളത്തിലും കുളിയ്ക്കുന്ന ശീലമുള്ളവരുണ്ട്. കൂടുതല്‍ ചൂടുള്ള വെള്ളത്തിലും കൂടുതല്‍ തണുപ്പുള്ള വെള്ളത്തിലും കുളി നല്ലതല്ല. തണുപ്പാറിയ വെള്ളമാണ് കൂടുതല്‍ നല്ലതെന്നു വേണം പറയാന്‍. കൂടുതല്‍ ചൂടു വെള്ളത്തിലും തണുത്ത വെള്ളത്തിലും കുളിയ്ക്കുന്നത് ചര്‍മത്തിനും നല്ലതാണ്.

Advertisment

ചൂടുവെള്ളവും തണുത്ത വെള്ളവും കലര്‍ത്തി കുളിക്കുന്നതില്‍ ആരോഗ്യപരമായ തെററുകളില്ല. ഇത് ദോഷകരവുമല്ല. അന്തരീക്ഷവും നമ്മുടെ ശരീരത്തിലെ താപനിലയുമായി സന്തുലനമുണ്ടാകും. 

അന്തരീക്ഷത്തിലെ താപനിലയുമായി ചേര്‍ന്നു പോകാനാണ് ശരീരവും ശ്രമിയ്ക്കുക. കുളിയ്ക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് ആരോഗ്യകരം. നമ്മുടെ ശരീരത്തിന്റെ താപനിലയുമായി ചേര്‍ന്നു പോകുന്ന വെള്ളം തന്നെയാണ് കൂടുതല്‍ ആരോഗ്യകരവും.

ദേഹത്തു കൂടുതല്‍ നേരം വെളളമൊഴിയ്ക്കുന്നതും കൂടുതല്‍ നേരമെടുക്കു കുളിയ്ക്കുന്നതുമൊന്നും തന്നെ നല്ലതല്ല. ഇത് ചര്‍മം കൂടുതല്‍ വരണ്ടു പോകാന്‍ കാരണമാകും. ചര്‍മത്തിലെ സ്വാഭാവിക എണ്ണമയം കളയും. കൂടിയത് 40 മിനിറ്റെടുത്തു കുളിയ്ക്കുക. 

ഇതു പോലെ എണ്ണ തേച്ചു കുളിയ്ക്കുന്നത് ഏറെ നല്ലതാണ്. എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിയ്ക്കാം. കുളി ചര്‍മത്തിനു തൊട്ടു താഴെയുള്ള നാഡീയുടെ അറ്റങ്ങളെ ഉത്തേജിപ്പിയ്ക്കുന്നു. ഇതു കൂടുതല്‍ ഊര്‍ജത്തിനു കാരണമാകുന്നു.