ആയുര്‍വേദ മരുന്നുകള്‍ക്ക് ഇത്തിള്‍ക്കണ്ണി

ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഇത്തിള്‍ക്കണ്ണിക്ക് കഴിയും.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
6927f06b-0bd8-4d46-8c14-985af38bca79

മരങ്ങളില്‍ പറ്റിപ്പിടിച്ചു വളരുന്ന ഒരുതരം ഔഷധസസ്യമാണ് ഇത്തിള്‍ക്കണ്ണി. പലതരം ഗുണങ്ങളുള്ള ഒരു സസ്യമാണിത്.

Advertisment

ഇവ ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. ഓരോ മരത്തില്‍ ഉണ്ടാകുന്ന ഇത്തിക്കണ്ണിക്ക് ആ മരത്തിന്റെ രസത്തിന് അനുസരിച്ച് ഔഷധ ഗുണം വ്യത്യാസമായിരിക്കും. 

പച്ച നിറത്തിലുള്ള ഇലകളുള്ള പരാന്നസസ്യങ്ങള്‍ പോഷകങ്ങള്‍ക്കും വെള്ളത്തിനും മാതൃവൃക്ഷത്തെ ആശ്രയിക്കുമെങ്കിലും സ്വന്തമായി അവ ഇലകളില്‍ വച്ച് സംസ്‌കരിക്കും. എന്നാല്‍, ചില പരാന്ന സസ്യങ്ങള്‍ മാതൃവൃക്ഷത്തിന്റെ വേരുകളിലാണ് വളരുന്നത്. 

ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഇത്തിള്‍ക്കണ്ണിക്ക് കഴിയും. ഇത് വാഴയില നാരുകള്‍ അടങ്ങിയതിനാല്‍ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

Advertisment