പച്ചമുളക് ഇത്രയും അപകടകാരിയോ..!

മുളക് കൂടുതലായി നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഇത് ദോഷമുണ്ടാക്കും

New Update
696cedde-0ecc-4145-b0f8-3878f4269710

വിറ്റാമിന്‍ സിയുടെ കലവറയാണ് പച്ചമുളക്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. പച്ചമുളകില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് ദഹനം സുഗമമാക്കും, എന്നാല്‍ മുളക് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. 

Advertisment

മുളക് കൂടുതലായി നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഇത് ദോഷമുണ്ടാക്കും. വാ മുതല്‍ മലദ്വാരം വരെയുള്ള ഇടത്താണ് ഇത് കൂടുതല്‍ പ്രശ്നമുണ്ടാക്കുക. ഇത് അന്നനാളം, ആമാശയം തുടങ്ങിയ പല ആന്തരികാവയവങ്ങള്‍ക്കും ദോഷമുണ്ടാക്കും. 

അള്‍സര്‍ പോലുള്ള പ്രശ്നമെങ്കില്‍ മുളക് ഉപയോഗിച്ചാല്‍ കൂടുതല്‍ വഷളാകും. ഇതുപോലെ കുടല്‍ഭാഗത്ത് നീര്‍ക്കെട്ടുണ്ടാക്കുന്നതു കൊണ്ട് പൈല്‍സ് പോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. നെഞ്ചെരിച്ചില്‍, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നു. 

Advertisment