/sathyam/media/media_files/2025/09/11/28086ecb-e6bd-4b1b-85c8-d464245b9810-1-2025-09-11-17-13-02.jpg)
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എയ്റോബിക് വ്യായാമങ്ങളും (വേഗത്തിലുള്ള നടത്തം, നീന്തല്‍, സൈക്കിള്‍ ഓടിക്കുന്നത് പോലുള്ളവ) പ്രതിരോധ വ്യായാമങ്ങളും (ഭാരം ഉപയോഗിച്ചുള്ളവ) ചേര്‍ത്തുള്ള വ്യായാമരീതിയാണ് ഏറ്റവും ഫലപ്രദമെന്ന് പഠനങ്ങള്‍ പറയുന്നു.
ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം (ഉദാഹരണത്തിന്, ആഴ്ചയില്‍ 5 ദിവസം 30 മിനുട്ട്) ചെയ്യുന്നത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
എയ്റോബിക് വ്യായാമങ്ങള്‍
വേഗത്തിലുള്ള നടത്തം: റോഡിലോ പാര്‍ക്കിലോ വേഗത്തില്‍ നടക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
നീന്തല്‍: ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഉപയോഗപ്പെടുത്തുന്ന ഒരു വ്യായാമമാണിത്.
സൈക്കിള്‍ ഓടിക്കുന്നത്: മിതമായ വേഗതയില്‍ സൈക്കിള്‍ ഓടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഓട്ടം: ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു നല്ല വ്യായാമമാണ്.
ഡാന്‍സ്: കാഷ്വല്‍ അല്ലെങ്കില്‍ ബോള്‍റൂം ഡാന്‍സ് പോലുള്ളവയും ശരീരത്തിന് വ്യായാമം നല്‍കുന്നു.
പ്രതിരോധ വ്യായാമങ്ങള്‍
ഭാരമുപയോഗിച്ചുള്ള വ്യായാമങ്ങളോ ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളോ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഒലമഹവേഹശില പറയുന്നു.
എത്ര സമയം വ്യായാമം ചെയ്യണം?
ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം (അതായത്, ആഴ്ചയില്‍ 5 ദിവസം 30 മിനിറ്റ്) ചെയ്യണം. ദിവസവും ചെറിയ ഭാഗങ്ങളായി തിരിച്ച് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, രാവിലെ 10 മിനിറ്റ് നടക്കുകയും ഉച്ചയോടെ 10 മിനിറ്റ് വ്യായാമം ചെയ്യുകയും ചെയ്യാം.
വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്താന്‍ വ്യായാമത്തോടൊപ്പം ചിട്ടയായ ഭക്ഷണക്രമവും ആവശ്യമാണ്. ശരീരത്തിന് താങ്ങാന്‍ കഴിയുന്നത്ര ഭാരം ഉപയോഗിച്ച് പതിയെ വ്യായാമത്തിന്റെ തീവ്രത കൂട്ടാം.