ഹൃദയാരോഗ്യത്തിന് കല്ലുമ്മക്കായ...

പേശികളുടെ വളര്‍ച്ചയെ സഹായിക്കാനും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

New Update
129a93cb-17bb-4a7a-b68d-f1c1d661eb1d

കല്ലുമ്മക്കായ (കക്കയിറച്ചി) പോഷക ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും പേശികളുടെ വളര്‍ച്ചയെ സഹായിക്കാനും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

Advertisment

പ്രോട്ടീന്‍ സമ്പുഷ്ടം

പേശികളുടെ വളര്‍ച്ചയ്ക്കും കേടുപാടുകള്‍ തീര്‍ക്കുന്നതിനും പേശികള്‍ക്ക് ബലം നല്‍കുന്നതിനും ഇത് അത്യാവശ്യമാണ്.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍

ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തുന്നു.

വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിന്‍ ആ12, ഇരുമ്പ്, സിങ്ക്, സെലിനിയം തുടങ്ങിയ നിരവധി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ശരിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

കല്ലുമ്മക്കായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും സഹായിക്കുന്നു.

തടി കുറയ്ക്കാന്‍ സഹായിക്കുന്നു

കല്ലുമ്മക്കായയില്‍ കലോറി കുറവായതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് കഴിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

സന്ധികളുടെ ആരോഗ്യം

സന്ധിവേദനയുള്ളവര്‍ക്ക് കല്ലുമ്മക്കായ കഴിക്കുന്നത് ആശ്വാസം നല്‍കും.

മൈഗ്രേന്‍ കുറയ്ക്കുന്നു

കല്ലുമ്മക്കായയില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

കരളിന്റെ ആരോഗ്യം

കല്ലുമ്മക്കായ കഴിക്കുന്നത് കരള്രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

മലിനീകരണം തടയുന്നു

കടലിലെ മാലിന്യങ്ങളെ വലിച്ചെടുക്കുന്നതില്‍ കല്ലുമ്മക്കായ പ്രധാന പങ്കു വഹിക്കുന്നു.

Advertisment