/sathyam/media/media_files/2025/07/30/0b7a4bac-7bf8-4bc3-aac1-10783af3b2c0-1-2025-07-30-18-32-42.jpg)
കുഴിനഖം വേദന കുറയ്ക്കുന്നതിനും ഭേദമാക്കുന്നതിനും ചില വീട്ടുവൈദ്യങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാവുന്നതാണ്. കുഴിനഖം ബാധിച്ച ഭാഗം ദിവസവും മൂന്ന് നേരം ചെറുചൂടുവെള്ളത്തില്‍ കഴുകുക. വിരലിന് ചുറ്റുമുള്ള ചര്‍മ്മം മൃദുവായി മസാജ് ചെയ്യുക. നാരങ്ങാനീര്, വിനാഗിരി, വേപ്പെണ്ണ എന്നിവയിലേതെങ്കിലും പുരട്ടുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.
ചൂടുവെള്ളത്തില്‍ കഴുകുക
കുഴിനഖമുള്ള ഭാഗം ദിവസവും 2-3 തവണ ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഇത് വേദന കുറയ്ക്കാനും അണുബാധ നിയന്ത്രിക്കാനും സഹായിക്കും.
നാരങ്ങാനീര്
നാരങ്ങാനീര് കുഴിനഖമുള്ള ഭാഗത്ത് പുരട്ടുന്നത് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.
വിനാഗിരി
വിനാഗിരി തുല്യ അളവില്‍ വെള്ളത്തില്‍ കലര്‍ത്തി കുഴിനഖമുള്ള വിരല്‍ അതില്‍ മുക്കിവയ്ക്കുക. ഇത് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.
വേപ്പെണ്ണ
വേപ്പെണ്ണയില്‍ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് കുഴിനഖം ബാധിച്ച ഭാഗത്ത് പുരട്ടുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.
നഖങ്ങള്‍ വെട്ടുന്നത് ശ്രദ്ധിച്ച്
നഖങ്ങള്‍ വെട്ടുമ്പോള്‍ ശ്രദ്ധിക്കുക. അരികുകള്‍ വൃത്തിയായും ഒരേ നിരപ്പിലുമായിരിക്കണം നഖങ്ങള്‍ വെട്ടേണ്ടത്.
നഖം കടിക്കാതിരിക്കുക
നഖം കടിക്കുന്നത് ഒഴിവാക്കുക. ഇത് അണുബാധ കൂടുതല്‍ രൂക്ഷമാക്കും.
ചുടുവെള്ളത്തില്‍ മുക്കുക
കുഴിനഖം ബാധിച്ച ഭാഗം ദിവസവും ചുടുവെള്ളത്തില്‍ മുക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.
ഡോക്ടറെ കാണുക
വേദന സഹിക്കാതെ വന്നാല്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.