വെളിച്ചെണ്ണ കേടാകാതിരിക്കാന്‍...

വെളിച്ചെണ്ണ ചീത്തയാകുന്ന പ്രവണത കാണാറുണ്ട്. 

New Update
coconut-oil-main-rw

ഭക്ഷണം പാകം ചെയ്യാനും മുടിയില്‍ പുരട്ടാനായും മറ്റും നമ്മള്‍ മലയാളികള്‍ സാധാരണയായി വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്. ഇതിനായി കൂടുതല്‍ അളവില്‍ വെളിച്ചെണ്ണ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. 

Advertisment

കൊപ്ര ആട്ടിച്ച് വെളിച്ചെണ്ണ ഉണ്ടാക്കുന്നവരുമുണ്ട്. കൂടാതെ പല മില്ലുകളില്‍ നിന്നും വെളിച്ചെണ്ണ ലഭിക്കുന്നുണ്ട്. വെളിച്ചെണ്ണ ചീത്തയാകുന്ന പ്രവണത കാണാറുണ്ട്. 

വീട്ടില്‍ ആട്ടിച്ചെടുത്ത വെളിച്ചെണ്ണ ആണെങ്കില്‍ നന്നായി വെയിലത്ത് വച്ച് അതിലെ ജലാംശം മൊത്തത്തില്‍ ഇല്ലാതായതിനുശേഷം മാത്രം നന്നായി അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്. 

ഇതിനായി എന്നും നല്ല വെയിലുള്ള സ്ഥലത്ത് വെളിച്ചെണ്ണ വയ്ക്കാം. ഇത് വെളിച്ചെണ്ണ ചീത്തയാകാതെ നല്ലരീതിയില്‍ കുറേകാലം ഉപയോഗിക്കാന്‍ സാധിക്കും. എണ്ണ നല്ലപോലെ തെളിഞ്ഞ് കിട്ടുകയും ചെയ്യും. ഇത്തരത്തില്‍ തെളിഞ്ഞുവരുന്ന എണ്ണ വേറെ കുപ്പിയിലാക്കി സൂക്ഷിച്ച് വയ്ക്കാം.