എങ്ങനെ കുറയ്ക്കാം ടെന്‍ഷന്‍...

എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ്. 

New Update
021523_AS_Teen_Depression_1400

തിരക്ക് നിറഞ്ഞ നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ് സമ്മര്‍ദ്ദവും പിരിമുറുക്കവും. കൗമാരക്കാരില്‍ തുടങ്ങി പ്രായമുള്ള ആളുകള്‍ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ്. 

Advertisment

നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിച്ചേക്കും. ശരീരഭാര വര്‍ദ്ധന, മുടി കൊഴിച്ചില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം സമ്മര്‍ദ്ധം വരുത്തി വയ്ക്കുന്ന സാധാരണ അനാരോഗ്യ ലക്ഷണങ്ങളാണ്. ഏതൊരു വ്യക്തിയുടെ കാര്യത്തിലും ആരോഗ്യകരമായി തുടരാനും നല്ല ജീവിതം നയിക്കാനുമെല്ലാം സമ്മര്‍ദ്ദ നില നിയന്ത്രിതമാക്കി നിര്‍ത്തേണ്ടത് അനിവാര്യമാണ്.

മനസ്സിനെ ശാന്തമാക്കി വച്ചുകൊണ്ട് സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് വ്യായാമ ശീലം. ശരീരത്തിലെ സമ്മര്‍ദ നില കുറയ്ക്കുന്നതിന് ഇത്തരം വ്യായാമങ്ങള്‍ കൂടുതല്‍ പ്രയോജനകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

ഒരു വ്യായാമ സെഷന് മുന്‍മ്പോ ശേഷമോ ചെയ്യാനുള്ള ലഘുവായ വ്യായാമ വിഭാഗമായി മാത്രമാണ് മിക്കയാളുകളും സ്‌ട്രെച്ചിങ്ങ് വ്യായാമങ്ങളെ കരുതിയിരിക്കുന്നത്. എന്നാല്‍ ഇത്തരം സ്‌ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ നല്ല ഗുണങ്ങള്‍ നല്‍കും.  കാര്യം അറിയാമോ. യഥാര്‍ത്ഥത്തില്‍ സ്‌ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പിരിമുറുക്കങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ വഴിയൊരുക്കുന്നതാണ്.

ദിവസം മുഴുവന്‍ ഒരു ലാപ്‌ടോപ്പിന് മുന്നില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും വരുത്തി വയ്ക്കുന്ന അസ്വസ്ഥതകള്‍ ഒട്ടും ചെറുതായിരിക്കില്ല. ഇതിന്റെ കാഠിന്യം കുറയ്ക്കാന്‍ ഇടയ്ക്കിടെ സ്‌ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ ചെയ്യുന്നത് ഒരു പരിധി വരെ സഹായിക്കും. 

ലഘുവായി വെറും അരമണിക്കൂര്‍ മാത്രം എടുത്ത് ചെയ്യാന്‍ കഴിയുന്ന നെക്ക് റോള്‍, സ്‌പൈന്‍ ട്വിസ്റ്റ്, ബാക്ക് ട്വിസ്റ്റുകള്‍ തുടങ്ങിയവ പിരിമുറുക്കത്തില്‍ നിന്നും വേദനയില്‍ നിന്നുമെല്ലാം ആശ്വാസം നല്‍കും. 

മനസ്സിനെ ശാന്തമാക്കിക്കൊണ്ട് സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം നല്‍കാന്‍ യോഗയേക്കാള്‍ നല്ലൊരു പ്രതിവിധിയില്ല. ദിവസത്തില്‍ ഉടനീളമുള്ള നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളും മടുപ്പിക്കുന്ന ജോലി സാഹചര്യങ്ങളും വരുത്തിവയ്ക്കുന്ന ക്ഷീണവും തളര്‍ച്ചയുമെക്കെ കുറച്ചു നേരം കൊണ്ട് അകറ്റാന്‍ നല്ല യോഗാശീലം സഹായിക്കും. 

രാവിലെ എഴുന്നേറ്റയുടന്‍ തന്നെ യോഗ ചെയ്യുന്ന ശീലം ഉണ്ടാക്കിയെടുക്കുകയാണെങ്കില്‍ ഇത് ദിവസത്തില്‍ ഉടനീളം നിങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള സമ്മര്‍ദവും പിരിമുറുക്കവും ഒക്കെ കുറച്ചുകൊണ്ട് സന്തോഷം നല്‍കും. 

Advertisment