കയ്പ്പാണെങ്കിലും പാവയ്ക്കാ ജ്യൂസ് സൂപ്പറാ...

പ്രമേഹ രോഗികള്‍ക്ക് പാവയ്ക്കാ ജ്യൂസ് കുടിക്കാം. 

New Update
how-to-make-bitter-gourd-juice-1024x576

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക അഥവ കയ്പ്പയ്ക്ക. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാത്സ്യം എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

Advertisment

പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

പാവയ്ക്ക കരളിനെ വിഷാംശങ്ങളില്‍ നിന്ന് മുക്തമാക്കുന്നു. ഇത് കരളിലെ എന്‍സൈമുകള്‍ വര്‍ദ്ധിപ്പിക്കുന്നു. 

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പാവയ്ക്കാ ജ്യൂസ് കുടിക്കാം. 

കലോറി കുറവും ഫൈബര്‍ കൂടുതലുമുള്ളതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. 

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ പാവയ്ക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

 

 

Advertisment