ചീര ചേമ്പില്‍ ഒരുപാട് വിറ്റാമിനുകള്‍...

പച്ച തണ്ട് ഉള്ളതും കറുത്ത തണ്ട് ഉള്ളതും വലിയ പരിചരണം ഒന്നും ഇല്ലാതെ തന്നെ ഇത് തഴച്ച് വളരും.

New Update
OIP

കണ്ടാല്‍ ചേമ്പ് പോലെ തോന്നുന്ന ചെടിയാണ് ചീര ചേമ്പ്. കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല. മറ്റ് ചേമ്പുകളെ പോലെ ഇത് ചൊറിയില്ല. എന്നതാണ് ഇതിന്റെ പ്രത്യകത. രണ്ട് തരത്തിലുള്ള ചീര ചേമ്പുകളാണുള്ളത്. പച്ച തണ്ട് ഉള്ളതും കറുത്ത തണ്ട് ഉള്ളതും വലിയ പരിചരണം ഒന്നും ഇല്ലാതെ തന്നെ ഇത് തഴച്ച് വളരും. ഇതിന്റെ ഇലയും തണ്ടും പോഷക സമൃദ്ധമാണ് ഒരിക്കല്‍ തൈ നട്ടാല്‍ കരുത്തോടെ വളര്‍ന്ന് ഒരു പാട് തൈകള്‍ ഉണ്ടാകും.

Advertisment

കറിക്ക് തണ്ടും ഇലയും കിട്ടും തറയിലും ഗ്രോബാഗിലും വളര്‍ത്താം തറയില്‍ വളര്‍ത്തിയില്‍ പരന്ന് പന്തലിച്ച് ഉണ്ടാകും. ചേമ്പിന്റെ അടിയില്‍ കിളിര്‍ക്കുന്ന തൈക്കള്‍ വേരോടെ പറിച്ച് മാറ്റി നടാം സാധാരണ ചേമ്പ് നടുന്നത് പോലെയാണ് ഇത് നടേണ്ടത്.

. ഇതില്‍ ഒരുപാട് വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുന്നതു കൊണ്ട് ഒരു പാട് ഗുണങ്ങള്‍ ഉണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കും, രക്തസമ്മര്‍ദ്ദം കുറയ്ക്കും, ശരീരഭാരം കുറയ്ക്കും ചര്‍മ്മം സംരക്ഷിയ്ക്കും, കാഴ്ച വര്‍ദ്ധിപ്പിക്കും, പ്രമേഹം നിയന്ത്രിക്കും യുവത്വം നിലനിര്‍ത്തും. 

 

Advertisment