പനി, കഫക്കെട്ട്, വയറിളക്കം മാറാന്‍ ചെത്തിപ്പൂ...

ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, വേദന, രക്തസ്രാവം എന്നിവയ്ക്ക് പരിഹാരമായി ഉപയോഗിക്കുന്നു. 

New Update
d35bf24a-0171-4938-b03a-ab123466a680

ചെത്തി(തെച്ചി)പ്പൂവിന് നിരവധി ഔഷധഗുണങ്ങളുണ്ട്. ഇത് പനി, കഫക്കെട്ട്, വയറിളക്കം, ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, വേദന, രക്തസ്രാവം എന്നിവയ്ക്ക് പരിഹാരമായി ഉപയോഗിക്കുന്നു. 

Advertisment

പനി, കഫക്കെട്ട്

തെച്ചിപ്പൂ, പനിക്കൂര്‍ക്ക, തുളസി എന്നിവ ആവിയില്‍ വേവിച്ച് നീരെടുത്ത് കുടിക്കുന്നത് പനിക്കും കഫക്കെട്ടിനും ശമനമുണ്ടാക്കും.

വയറിളക്കം

തെച്ചിപ്പൂവ് ചതച്ച് വെള്ളത്തില്‍ കലക്കി കുടിക്കുന്നത് വയറിളക്കം ശമിപ്പിക്കും. പ്രമേഹമുള്ളവര്‍ക്കും ഇത് ഉത്തമമാണ്.

ചര്‍മ്മ രോഗങ്ങള്‍

തെച്ചിപ്പൂവ് വെളിച്ചെണ്ണയില്‍ ചൂടാക്കി പുരട്ടുന്നത് ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരമാകും.

തലനീരിറക്കം

തെച്ചിപ്പൂവ്, വെറ്റില, തുളസി എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുന്നത് തലനീരിറക്കം മാറ്റും.

വേദന സംഹാരി

തെച്ചിപ്പൂവിന് വേദന സംഹാരിയായ കഴിവുണ്ട്. സന്ധി വേദന, രക്തസ്രാവം എന്നിവയ്ക്ക് ശമനമുണ്ടാക്കും.

രക്തശുദ്ധീകരണം

തെച്ചിപ്പൂവിന് രക്തശുദ്ധീകരണ ശേഷിയുണ്ട്.

വയറുവേദന

തെച്ചിപ്പൂവ്, വയറുവേദന മാറ്റാന്‍ സഹായിക്കും.

വൃക്കയിലെ കല്ല്

തെച്ചിപ്പൂവിന്റെ കുരു ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ കലക്കി കുടിക്കുന്നത് വൃക്കയിലെ കല്ലിന് നല്ലതാണ്. 

 

Advertisment