ഉറക്കമില്ലായ്മ, വിഭ്രാന്തി, ശ്വാസതടസ്സം; പേ വിഷബാധയുള്ള നായ കടിച്ചാല്‍

നായ കടിച്ചാല്‍ മുറിവ് സോപ്പുപയോഗിച്ച് നന്നായി കഴുകുകയും അണുനാശിനി പുരട്ടുകയും വേണം.

New Update
angry-dog-angry-dog-growls-people-street-213637605

പട്ടികളില്‍ പേവിഷബാധയുള്ള നായ കടിച്ചാല്‍ മുറിവ് സോപ്പുപയോഗിച്ച് നന്നായി കഴുകുകയും അണുനാശിനി പുരട്ടുകയും വേണം. അതിനുശേഷം ബീറ്റാഡിന്‍ പോലുള്ള അണുനാശിനി പുരട്ടുക, വൈറസ് പടരാതിരിക്കാന്‍ മുറിവില്‍ സ്പര്‍ശിക്കാതിരിക്കുക, ഉടന്‍ തന്നെ വൈദ്യസഹായം തേടണം. 

Advertisment

പ്രധാന ലക്ഷണങ്ങള്‍ 

ആദ്യ ഘട്ടം (പ്രോഡോര്‍മല്‍ ഘട്ടം)

കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, തരിപ്പ്, അല്ലെങ്കില്‍ മരവിപ്പ്.
തലവേദനയും തൊണ്ടവേദനയും ഉണ്ടാകാം.

രണ്ടാം ഘട്ടം (ഉല്‍ക്കണ്ഠാഘട്ടം)

പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ വരും, വിഭ്രാന്തി ഉണ്ടാകാം.
ഉറക്കമില്ലായ്മയും അസ്വസ്ഥതയും ഉണ്ടാകും.
വെള്ളം കാണുമ്പോഴുള്ള പേടി ഉണ്ടാകും, വെള്ളം കുടിക്കാനോ ഇറക്കാനോ ബുദ്ധിമുട്ടുണ്ടാകും.
ഇളം കാറ്റോ വെളിച്ചമോ പോലും കടുത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാം.

മൂന്നാം ഘട്ടം (പാരാലിറ്റിക് ഘട്ടം/അന്ത്യഘട്ടം)

ശരീരം തളര്‍ന്നു കിടക്കും.
ശ്വാസതടസ്സമുണ്ടാകും.
അപസ്മാരം ഉണ്ടാകാം.
ഒടുവില്‍ മരണം സംഭവിക്കും, പേവിഷബാധയേറ്റാല്‍ മരണം ഏകദേശം ഉറപ്പാണ്.

Advertisment