പ്രമേഹം നിയന്ത്രിക്കാന്‍ പേരയില വെള്ളം

ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

New Update
4b3dce39-f14d-4630-8860-b2d6a9fe3a58 (1)

പേരയിലയിട്ട് തിളപ്പിച്ച വെള്ളമാണ് പേരയില വെള്ളം.  ഇത് പ്രമേഹം, കൊളസ്‌ട്രോള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരമായി ഉപയോഗിക്കുന്നു. ഇതില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരയില വെള്ളം സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു, ഇത് പ്രമേഹമുള്ളവര്‍ക്ക് നല്ലതാണ്. പേരയില വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

 അതിസാരത്തിന് ഇത് ഒരു നല്ല പ്രതിവിധിയാണ്, അതുപോലെ ദഹനസംബന്ധമായ മറ്റ് പ്രശ്‌നങ്ങളെ ശമിപ്പിക്കാനും സഹായിക്കും.  വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. 

 പേരയില അരച്ച് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ വീക്കം, മുഖക്കുരു എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഒന്നോ രണ്ടോ പേരയില വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റും.

ചില പേരയിലകള്‍ എടുത്ത് വെള്ളത്തില്‍ ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. തിളച്ച വെള്ളം അരിച്ചെടുത്ത് ആവശ്യാനുസരണം ഉപയോഗിക്കാം. ഇതിലേക്ക് അല്‍പ്പം ഉപ്പ് ചേര്‍ത്താല്‍ ദന്തസംരക്ഷണത്തിനായി ഉപയോഗിക്കാം. 

Advertisment