സോയാബീന്‍ പൊതുവെ ആരോഗ്യകരമാണെങ്കിലും, ചില ദോഷങ്ങളും പാര്‍ശ്വഫലങ്ങളുമുണ്ട്. അമിതമായി സോയാബീന്‍ കഴിക്കുന്നത് ചിലരില്‍ അലര്‍ജിക്ക് കാരണമാവുകയും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. ചില പഠനങ്ങള്‍ പ്രകാരം, സോയാബീന്‍ അമിതമായി കഴിക്കുന്നത് പുരുഷന്മാരിലെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്നും പറയപ്പെടുന്നു.
അലര്‍ജി
സോയാബീന്‍ അലര്‍ജി ചില ആളുകളില്‍ ചര്‍മ്മത്തില്‍ ചുണങ്ങു, ചൊറിച്ചില്‍, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
സോയാബീനില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്‌ലേവുകള്‍ സ്ത്രീകളിലെയും പുരുഷന്മാരിലെയും ഹോര്‍മോണ്‍ വ്യവസ്ഥയെ ബാധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ദഹന പ്രശ്‌നങ്ങള്‍
ചില ആളുകളില്‍ സോയാബീന്‍ ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
തൈറോയ്ഡ് പ്രശ്‌നങ്ങള്‍
സോയാബീന്‍ അമിതമായി കഴിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പറയപ്പെടുന്നു.