/sathyam/media/media_files/2025/09/04/d082cfc7-e396-4d80-9395-f85cd8133967-2025-09-04-10-56-11.jpg)
ധ്യാന്‍ ശ്രീനിവാസനും ലുക്മാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വള സെപ്തംബര്‍ 19ന് പ്രദര്‍ശനത്തിനെത്തും.
പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് മുഹാഷിന്‍. രവീണ രവി, ശീതള്‍ ജോസഫ് എന്നിവരാണ് നായികമാര്‍.
പ്രശസ്ത സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. വിജയരാഘവന്‍, ശാന്തികൃഷ്ണ, അബു സലിം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസഫ് ബായ്, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഉണ്ട', 'പുഴു' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദാണ് രചന.ഛായാഗ്രഹണം: അഫ്‌നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദര്‍, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ജംഷീര്‍ പുറക്കാട്ടിരി, ഫെയര്‍ബെ ഫിലിംസാണ് നിര്‍മ്മാണം. വിതരണം വേഫെറര്‍ ഫിലിംസ്. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.