റവയില്‍ ധാരാളം നാരുകള്‍

ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു.

New Update
WhatsApp-Image-2024-09-01-at-11.43.04-AM

റവയില്‍ നാരുകളും കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകളും ഉള്ളതിനാല്‍, ഇത് വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലുള്ള നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. 

Advertisment

ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു. കൊഴുപ്പ് കുറവായതിനാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കും. 

റവയ്ക്ക് ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നു. ഇത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. റവയില്‍ പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍ (പ്രത്യേകിച്ച് ബി വിറ്റാമിനുകള്‍), ധാതുക്കള്‍ (മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ്) എന്നിവ അടങ്ങിയിട്ടുണ്ട്.

Advertisment