Advertisment

പ്രമേഹത്തിന് ഓട്‌സ് നല്ലതോ? പ്രമേഹമുള്ളവര്‍ അറിഞ്ഞിരിക്കണം ഇത്

New Update
ഓട്സിന്‍റെ ഗുണങ്ങളറിയാം

 പ്രമേഹമുള്ളവർ   പതിവായി രാവിലെയും രാത്രിയിലും കഴിക്കുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് കഴിക്കുമ്പോള്‍ പ്രമേഹം കുറയും എന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഓട്‌സ നമുക്ക് പണി തരും. ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ സത്യത്തില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാനും ഇത് പ്രമേഹം വര്‍ദ്ധിക്കാനും കാരണമാകാം.

ഓട്സ് മൂന്ന് ടേബിള്‍സ്പൂണില്‍ കൂടുതല്‍ എടുത്ത് കഴിക്കാന്‍ പാടില്ല. അതുപോലെ തന്നെ ചിലര്‍ കഞ്ഞിപോലെ ഓട്സ് വെച്ച് കഴിക്കുന്നത് കാണാം. ഇത്തരത്തില്‍ ഓട്സ് കഴിക്കുന്നത് നമ്മള്‍ ചോറ് കഴിക്കുന്നതിന് സമമാണ്. കാരണം, ഓട്സിലും കാര്‍ബോഹാഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ചിലര്‍ ഓട്സില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നത് കാണാം. ഇതും കലോറി ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്.

ചിലര്‍ മധുരം ചേര്‍ത്ത് ഓട്സ് കഴിക്കുന്നു. ഇതും ശരീരത്തിന് നല്ലതല്ല. ഇതെല്ലാം രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഓട്സ് അമിതമായി ചൂടാക്കി കഴിക്കുന്നത് നല്ലതല്ല.

Advertisment