/sathyam/media/media_files/jTucpLhy7saPJHEaqfv6.webp)
പൂ​ച്ച​ക​ളെ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മാ​ണോ? അ​വ​യെ അ​രു​മാ​യി വ​ള​ർ​ത്താ​നും താ​ലോ​ലി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണോ? എ​ങ്കി​ൽ നി​ങ്ങ​ൾ​ക്കാ​യി ഒ​രു ശു​ഭ​വാ​ർ​ത്ത. പൂ​ച്ച​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ല​ളി​ത​മാ​യ ചില വി​ദ്യ​ക​ൾ മാത്രം മതി. ക​ണ്ണു​ക​ൾ ഭാ​ഗി​ക​മാ​യി ഇ​റു​ക്കി പ​തു​ക്കെ ചി​മ്മു​ന്ന​തു മ​നു​ഷ്യ​രെ പൂ​ച്ച​ക​ൾ​ക്കു കൂ​ടു​ത​ൽ സ്വീ​കാ​ര്യ​മാ​ക്കും. ഇ​ങ്ങ​നെ ചെ​യ്താ​ൽ പൂ​ച്ച​ക​ളു​മാ​യി വ​ള​രെ​യെ​ളു​പ്പം ച​ങ്ങാ​ത്തം സ്ഥാ​പി​ക്കും.
ക​ൺ​പോ​ള​ക​ൾ ചു​രു​ക്കി മ​നു​ഷ്യ​ൻ ന​ട​ത്തു​ന്ന പു​ഞ്ചി​രി​യെ പൂ​ച്ച​പ്പു​ഞ്ചി​രി- "സ്ലോ ​ബ്ലി​ങ്ക്'- (slow blink cat) എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ഇ​തു മ​നു​ഷ്യ​രെ പൂ​ച്ച​ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. പൂ​ച്ച​ക​ളി​ലെ ക​ണ്ണി​റു​ക്കി​യ മു​ഖ​ച​ല​ന​ങ്ങ​ൾ​ക്കു മ​നു​ഷ്യ​രി​ലെ പു​ഞ്ചി​രി​യു​മാ​യി (ഡൂ​ച്ചെ​ൻ പു​ഞ്ചി​രി-(duchenne smile)) ചി​ല സാ​മ്യ​ത​ക​ളു​ണ്ട്. പൂ​ച്ച​ക​ളി​ൽ മാ​ത്ര​മ​ല്ല, മ​റ്റു ചി​ല ജീ​വി​വ​ർ​ഗ​ങ്ങ​ളി​ലും ക​ണ്ണി​റു​ക്കി​യു​ള്ള പു​ഞ്ചി​രി മ​നു​ഷ്യ​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​മ​ത്രെ!
ക​ണ്ണി​റു​ക്കി ചി​മ്മി​യ​പ്പോ​ൾ പൂ​ച്ച​ക​ൾ എ​ളു​പ്പം അ​ടു​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് പൂ​ച്ച​ക​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും ഇ​ട​യി​ൽ "പോ​സി​റ്റീ​വ്' ആ​യ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​യും. പൂ​ച്ച​ക​ളു​ടെ സ്വാ​ഭാ​വി​ക പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​ത് അ​ത്ര​യെ​ളു​പ്പ​മ​ല്ല. അ​തു​കൊ​ണ്ട് ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ൾ പൂ​ച്ച-​മ​നു​ഷ്യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​പൂ​ർ​വ ഉ​ൾ​ക്കാ​ഴ്ച ന​ൽ​കിയേക്കും.
മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റം പ​ഠി​ച്ച, പൂ​ച്ച​യെ വ​ള​ർ​ത്തു​ന്ന സ​സെ​ക്സ് സ​ർ​വ​ക​ലാ​ശാ​ല സൈ​ക്കോ​ള​ജി വി​ഭാ​ഗം പ്രൊ​ഫ​സ​ർ കാ​രെ​ൻ മ​ക്കോം​ബിന്‍റെ നേതൃത്വത്തിൽ വലിയ പഠനം നടന്നിരുന്നു. പൂ​ച്ച​ക​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും ഈ ​രീ​തി​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന ക​ണ്ടെ​ത്ത​ൽ പൂ​ച്ച​പ്രേ​മി​ക​ൾ​ക്കു സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ്. പ​ല പൂ​ച്ച ഉ​ട​മ​ക​ളും ഇ​തി​ന​കം സം​ശ​യി​ച്ചി​രു​ന്ന കാ​ര്യ​മാ​ണി​ത്. അ​തു​കൊ​ണ്ട്, അ​തി​നു​ള്ള തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ക്കോം​ബ് പ​റ​ഞ്ഞു.
പൂ​ച്ച​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ൽ പ​തു​ക്കെ ക​ണ്ണു​ചി​മ്മു​ന്ന​തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്ന ആ​ദ്യ പ​ഠ​ന​മാ​ണി​ത്. വീ​ട്ടി​ൽ നി​ങ്ങ​ളു​ടെ സ്വ​ന്തം പൂ​ച്ച​യോ​ടോ തെ​രു​വി​ൽ ക​ണ്ടു​മു​ട്ടു​ന്ന പൂ​ച്ച​ക​ളോ​ടോ നി​ങ്ങ​ൾ​ക്കി​തു സ്വ​യം പ​രീ​ക്ഷി​ച്ചു​നോ​ക്കാം. പൂ​ച്ച​ക​ളു​മാ​യു​ള്ള നി​ങ്ങ​ളു​ടെ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മി​ക​ച്ച മാ​ർ​ഗ​മാ​ണി​ത്. ശാ​ന്ത​മാ​യ ഒ​രു പു​ഞ്ചി​രി​യി​ൽ നി​ങ്ങ​ൾ ചെ​യ്യു​ന്ന​തു​പോ​ലെ അ​വ​യെ നോ​ക്കി ക​ണ്ണു​ക​ളി​റു​ക്കി​യ​ശേ​ഷം കു​റ​ച്ച് സെ​ക്ക​ൻ​ഡു​ക​ൾ ക​ണ്ണു​ക​ൾ അ​ട​ച്ച​തി​നു​ശേ​ഷം തു​റ​ക്കു​ക. അ​വ​യും അ​തേ​രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തു ക​ണ്ടെ​ത്താ​നാ​കും.
/filters:format(webp)/sathyam/media/media_files/2025/12/10/oip-2025-12-10-18-32-18.jpg)
പൂ​ച്ച​ക​ളും മ​നു​ഷ്യ​രും എ​ങ്ങ​നെ പ​ര​സ്പ​രം ഇ​ട​പ​ഴ​കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ന​ല്ല ധാ​ര​ണ ല​ഭി​ക്കു​ന്ന​ത്, പൂ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള പൊ​തു​ജ​ന ധാ​ര​ണ വ​ർ​ധി​പ്പി​ക്കാ​നും പൂ​ച്ച​ക​ളു​ടെ ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്താ​നും, ഇ​വ​യു​ടെ സാ​മൂ​ഹി​ക-​വൈ​ജ്ഞാ​നി​ക ക​ഴി​വു​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ മ​നസി​ലാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us