തിരക്കു പിടിച്ച ജീവിതത്തിൽ ഭക്ഷണം തിടുക്കപ്പെട്ട് കഴിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഇത് ഇന്നത്തെ തലമുറയുടെ ആരോഗ്യത്തെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.ഭക്ഷണം കഴിച്ച് 20 മിനിറ്റോളം സമയമെടുക്കും മസ്തിഷ്കം സംതൃപ്തിയുടെ സിഗ്നലുകൾ കാണിക്കാൻ. എന്നാൽ ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനിൽക്കില്ല. അതുകൊണ്ട് അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിന് കാരണമാകും.
പെട്ടന്ന് ഭക്ഷണം കഴിക്കുന്നത് ശരീരം സമ്മർദ്ദത്തിലാകാൻ കാരണമാകുന്നു. മാത്രമല്ല ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യും. അസിഡിറ്റി, ഗ്യാസ്, വയറുവേദന തുടങ്ങിയും ഉണ്ടാകുന്നു. ഭക്ഷണം സമയമെടുത്ത് തന്നെ കഴിക്കണം. വായിൽ വെച്ച് ചവച്ച് കഴിക്കുന്നത് ദഹന പ്രക്രിയ സുഗമമാക്കും. ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.