നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, നിരവധി രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. രാത്രിയിൽ ചില ഭക്ഷണങ്ങൾ ഉറക്കക്കുറവിന് കാരണമാകും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം.
- രാത്രിയിൽ കഫീൻ കഴിക്കുന്നത് സ്വാഭാവിക ഉറക്കം തടസ്സപ്പെടുത്തും. കാപ്പി, ചായ, എനർജി ഡ്രിങ്ക്സ്, ശീതളപാനീയങ്ങൾ എന്നിവയിലെല്ലാം ഒഴിവാക്കുക.
- എരിവുള്ള ഭക്ഷണങ്ങൾ നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കും. എരിവുള്ള ഭക്ഷണം കഴിച്ച ശേഷം കിടക്കുമ്പോൾ, ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
- ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണസാധനങ്ങൾ, ചീസുകൾ എന്നിവ പോലെ ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും
- കുക്കികൾ, കേക്കുകൾ, ഐസ്ക്രീം തുടങ്ങിയ മധുര പലഹാരങ്ങൾ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.
- എണ്ണ ചേർത്ത ഭക്ഷണം, ജങ്ക്ഫുഡ്, മധുരങ്ങൾ, ചോക്ലേറ്റുകൾ, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം, തണുത്ത ഭക്ഷണം, ഐസ്ക്രീം തൈര് എന്നിവയെല്ലാം രാത്രി സമയത്ത് കർശനമായും ഒഴിവാക്കേണ്ടവയാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.