/sathyam/media/media_files/2025/09/07/18fd50ac-e609-43e0-8ce0-dc664a30f62d-2025-09-07-17-45-00.jpg)
കറ്റാര്‍വാഴ നീര്, നാരങ്ങാനീര്, പഴങ്ങള്‍ (വാഴപ്പഴം, പപ്പായ), കിഴങ്ങ് നീര്, തൈര്, പാലും ഓറഞ്ച് നീരും ചേര്‍ത്ത മിശ്രിതം എന്നിവയെല്ലാം മുഖം വെളുപ്പിക്കാനും തിളക്കം കൂട്ടാനും വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന എളുപ്പവഴികളാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും നിറം വര്‍ദ്ധിപ്പിക്കാനും ഇവ സഹായിക്കും.
കറ്റാര്‍വാഴ ഉപയോഗിക്കാം
കറ്റാര്‍വാഴയുടെ ഇലയില്‍ നിന്ന് നീര് എടുത്ത് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ഏകദേശം 20 മിനിറ്റിനു ശേഷം കഴുകി കളയാം.
നാരങ്ങാനീര്
നാരങ്ങാനീര് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വെള്ളരിക്കാ നീരും നാരങ്ങാനീരും യോജിപ്പിച്ചു ഉപയോഗിക്കാം.
വാഴപ്പഴം
നന്നായി ഞെരടിയ വാഴപ്പഴം മുഖത്ത് പുരട്ടി 10-15 മിനിറ്റിനു ശേഷം കഴുകാം.
പപ്പായ
പഴുത്ത പപ്പായ ഉടച്ചെടുത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി തിളക്കം കൂട്ടും.
കിഴങ്ങ് നീര്
കിഴങ്ങ് മിക്‌സിയില്‍ അടിച്ച് കിട്ടുന്ന നീര് മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.
തൈര്
തൈര് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് ചര്‍മ്മത്തിന് നിറം നല്‍കും.
പാലും ഓറഞ്ച് നീരും
ഓറഞ്ച് നീരും പാലും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുന്നത് ചര്‍മ്മസുഷിരങ്ങളിലെ അഴുക്ക് നീക്കി തിളക്കം നല്‍കും.