/sathyam/media/media_files/2025/08/07/9ccaabd0-6389-4152-89ea-0c13fcc02ff0-2025-08-07-09-22-08.jpg)
മുഖത്തെ കറുത്ത പാടുകളും കുരുവും മാറ്റാന്‍ രക്തചന്ദനം ഉപയോഗിക്കാം. രക്തചന്ദനം, വെളിച്ചെണ്ണയുമായി യോജിപ്പിച്ച് പുരട്ടുന്നത് ചര്‍മ്മത്തിലെ പാടുകള്‍ അകറ്റാനും നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ആയുര്‍വേദത്തില്‍ ചര്‍മ്മ രോഗങ്ങള്‍ മാറ്റാന്‍ രക്തചന്ദനം ഉപയോഗിക്കുന്നു.
രക്തചന്ദനത്തിന് ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുണ്ട്, ഇത് മുഖക്കുരു, പാടുകള്‍ എന്നിവ മാറ്റാന്‍ സഹായിക്കുന്നു.
മുഖക്കുരുവിനും അതുപോലെ മുഖക്കുരു ഉണ്ടാക്കുന്ന പാടുകള്‍ക്കും ഇത് വളരെ നല്ലതാണ്.
വരണ്ട ചര്‍മ്മമാണെങ്കില്‍ വെളിച്ചെണ്ണയും, എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ പനിനീരും ഉപയോഗിക്കാം.
മുഖക്കുരുവിന് രക്തചന്ദനം പനിനീരില്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്.
ചിലര്‍ രക്തചന്ദനം പാലില്‍ ചാലിച്ചും പുരട്ടാറുണ്ട്.
മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം, മഞ്ഞള്‍, പാല്‍ എന്നിവ ചേര്‍ത്തരച്ച് പുരട്ടുന്നത് നല്ലതാണ്.