തക്കാളി ഫെയ്‌സ്പാക്കുകള്‍ ചര്‍മത്തിന് തിളക്കം നല്‍കാനും മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ അകറ്റാനും സഹായിക്കും.
തക്കാളിയില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകളും കരുവാളിപ്പും അകറ്റാനും സഹായിക്കും.
തക്കാളി ഫേസ് പാക്ക് ഉണ്ടാക്കുന്ന വിധം:
തക്കാളി പേസ്റ്റ് രൂപത്തിലാക്കുക. അതിലേക്ക് അല്‍പ്പം തേനോ അല്ലെങ്കില്‍ നാരങ്ങ നീരോ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.