/sathyam/media/media_files/2025/09/11/oip-1-2025-09-11-16-22-52.jpg)
താരനും മുടി കൊഴിച്ചിലും മാറാന്‍ കറ്റാര്‍വാഴയുടെ ഉപയോഗം കൊണ്ട് കഴിയും. മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ, മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ തടയാം.
കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. ഇതിന്റെ ജെല്‍ തലയോട്ടിയില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്ക് കഴിയും.
കറ്റാര്‍വാഴ ജെല്‍, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍ അകറ്റാന്‍ നല്ലതാണ്. തലയോട്ടിയിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്ക്കുന്നത് നല്ലതാണ്.
കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി മുപ്പതു മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കറ്റാര്‍വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്.