ഷാംപൂ ഉപയോഗം ഇങ്ങനെയല്ലേ...

മുടിയുടെ ആരോഗ്യത്തിന് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഷാംപൂ ഉപയോഗിക്കാം.

New Update
0ae68516-5ee9-4e7d-8984-fe2a3bf32a96

ഷാംപൂ തലമുടി വൃത്തിയാക്കാനും അഴുക്കും എണ്ണമയവും നീക്കം ചെയ്യാനും സഹായിക്കുന്നു. ഷാംപൂ ഉപയോഗിക്കുമ്പോള്‍, നേര്‍പ്പിച്ച് പതപ്പിച്ച ശേഷം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കണം, ഇങ്ങനെ ചെയ്താല്‍ ഷാംപൂവിലെ രാസവസ്തുക്കള്‍ നേരിട്ട് തലയോട്ടിയില്‍ എത്തുന്നത് ഒഴിവാക്കാം. മുടിയുടെ ആരോഗ്യത്തിന് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഷാംപൂ ഉപയോഗിക്കാം. കൂടാതെ തലയോട്ടിയിലെ അണുബാധകള്‍ തടയാനും ഇത് സഹായിക്കും.

Advertisment

നേര്‍പ്പിക്കുക: ഷാംപൂ നേരിട്ട് തലയോട്ടിയില്‍ ഉപയോഗിക്കരുത്. കുറച്ച് ഷാംപൂ കയ്യില്‍ എടുത്ത് അതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് നന്നായി പതപ്പിച്ചെടുക്കുക.

തലയോട്ടിയില്‍ തേക്കുക: ഇങ്ങനെ പതപ്പിച്ച ഷാംപൂ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക.

മുടിയുടെ അറ്റം കഴുകുക: തലയോട്ടിയില്‍ തേച്ച ശേഷം, കഴുകി വരുമ്പോള്‍ ഷാംപൂ മുടിയുടെ അറ്റം വരെ എത്തി ചെയ്യുക. 

കഴുകി കളയുക: മുടി നന്നായി കഴുകി വൃത്തിയാക്കുക.

കണ്ടീഷണര്‍ ഉപയോഗിക്കുക: ഷാംപൂ ഉപയോഗിച്ചതിന് ശേഷം തലമുടിക്ക് പോഷണം നല്‍കാനും വരള്‍ച്ച തടയാനും കണ്ടീഷണര്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. 

Advertisment