/sathyam/media/media_files/2025/09/16/3f7d8177-485b-447c-8e7f-ebfaed7dc4f3-2025-09-16-16-24-59.jpg)
നര മാറ്റാനും മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാനും ഉള്ളിയുടെ നീര് ഗുണകരമാണ്. ഉള്ളിയില്‍ ധാരാളമായി സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തന്മൂലം മുടിയുടെ വളര്‍ച്ച കൂടുതല്‍ വേഗത്തിലാകുകയും ചെയ്യും.
കൂടാതെ ശിരോ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന താരന്‍ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യും.
ഒന്നോ രണ്ടോ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. കഴുകി വൃത്തിയാക്കിയ ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച ശേഷം മിക്‌സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചര്‍മ്മത്തിലെ മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം.
ഏകദേശം അര മണിക്കൂറെങ്കിലും ഉള്ളി നീര് മുടിയില്‍ ഇരിക്കാന്‍ അനുവദിക്കുക. ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താല്‍ മുടി കൊഴിച്ചില്‍ കുറഞ്ഞ് മുടി തഴച്ച് വളരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us