/sathyam/media/media_files/2025/09/18/87b252cf-e901-4312-a345-f945c8c478f3-1-2025-09-18-21-12-20.jpg)
മുടി കൊഴിച്ചിലുള്ള ഇടങ്ങളില്‍ വെളുത്തുള്ളി ജെല്‍ പുരട്ടുന്നത് മുടി വീണ്ടും വളരുന്നതിനും കഷണ്ടിയുടെ പാടുകളുടെ വലുപ്പം കുറയ്ക്കുന്നതിനും മുടിയുടെ എണ്ണം ഉയരുന്നതിനും സഹായിക്കുന്നു എന്നാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറും സെലിനിയവും മുടി വേരുകളുടെ ഘടനയെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
വെളുത്തുള്ളിയില്‍ ആന്റി മൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് എ ശിരോചര്‍മ്മത്തില്‍ കേടുപാടുകള്‍ വരുത്തുന്നതിനും മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്ന അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാന്‍ സഹായിക്കുന്നു.
അസംസ്‌കൃത വെളുത്തുള്ളിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തമമാണ്. മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന കൊളാജന്‍ ഉല്‍പാദനവും ഇത് വര്‍ദ്ധിപ്പിക്കുന്നു.
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സെലിനിയം പരമാവധി പോഷണത്തിനായി രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഇത് രോമകൂപങ്ങളെ ശുദ്ധീകരിക്കാനും അവയെ ശക്തിപ്പെടുത്താനും അവയില്‍ തടസ്സമുണ്ടാക്കാതിരിക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു.