ടെന്‍ഷന്‍ വേണ്ടാ; കാപ്പിപ്പൊടി മതി മുടി കറുപ്പിക്കാന്‍

ടെന്‍ഷന്‍ വേണ്ടാ; കാപ്പിപ്പൊടി മതി മുടി കറുപ്പിക്കാന്‍

New Update
d7ffcf48-ad04-498f-aeb4-8824cfabf439 (1)

നരച്ച മുടികൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാടാളുകളുണ്ട്. കെമിക്കലുകള്‍ കലര്‍ന്ന ഡൈ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നവരുമുണ്ട്. ഇതുമൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും. എന്നാല്‍ വീട്ടില്‍ത്തന്നെ ചില വഴികളുണ്ട്. 

Advertisment

കാപ്പിപ്പൊടിയും വെള്ളവും മാത്രമേ ഈ ഡൈ ഉണ്ടാക്കാന്‍ ആവശ്യമുള്ളൂ. മുടിയുടെ വലിപ്പവും നരയും അനുസരിച്ചാണ് കാപ്പിപ്പൊടിയുടെ അളവ് നിശ്ചയിക്കുന്നത്. ടെന്‍ഷന്‍ വേണ്ടാ; കാപ്പിപ്പൊടി മതി മുടി കറുപ്പിക്കാന്‍

കുറച്ച് മുടിയിഴകള്‍ മാത്രമേ നരച്ചിട്ടുള്ളൂവെങ്കില്‍ കുറച്ച് കാപ്പിപ്പൊടി എടുത്താല്‍ മതി. നല്ല ക്വാളിറ്റിയുള്ള കാപ്പിപ്പൊടി വേണം ഉപയോഗിക്കാന്‍.

വെള്ളം അടുപ്പില്‍ വച്ച്, ചൂടാകുമ്പോള്‍ കാപ്പിപ്പൊടി ചേര്‍ത്തുകൊടുക്കുക. ഇത് നന്നായി തിളപ്പിക്കുക. കുറുകിവരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റാം. ചൂടാറിയ ശേഷം മാത്രമേ മുടിയില്‍ തേക്കാകൂ. 

മുടിയില്‍ തേക്കുന്നതിന് മുമ്പ് വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകുക. ചെറുതായൊന്ന് തുവര്‍ത്തിയ ശേഷം മുടിയില്‍ തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. തുടര്‍ച്ചയായി മൂന്ന് ദിവസം ഈ പാക്ക് തലയില്‍ തേക്കണം.

Advertisment