മുടിക്ക് ഉള്ളില്ലാത്തതാണോ പ്രശ്‌നം..?

കരിഞ്ചീരകം വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. 

New Update
dd4069e2-9d8f-424e-b5c5-72b93f2c84ac

മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില കാര്യങ്ങള്‍ അറിയാം. 

വെളിച്ചെണ്ണ

Advertisment

കരിഞ്ചീരകം വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. 

മൈലാഞ്ചി

മൈലാഞ്ചിയില അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

സവാള നീര്

സവാള നീര് മുടിയില്‍ പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയെ സഹായിക്കാനും സഹായിക്കുന്നു, ഇതില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. 

മുട്ട

മുട്ടയും വെള്ളവും കലര്‍ത്തി തലയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. 

ഉലുവ

ഉലുവയിട്ടു കുതിര്‍ത്ത നാളികേരവെള്ളം കൊണ്ട് തലയോട്ടി മസാജ് ചെയ്യുക. 

ചെറുനാരങ്ങ

ചെറുനാരങ്ങ നീരും നാളികേരവും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ മുടിയില്‍ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

എസന്‍ഷ്യല്‍ ഓയില്‍

റോസ്‌മേരി, ടീ ട്രീ തുടങ്ങിയ എസ്സെന്‍ഷ്യല്‍ ഓയിലുകള്‍ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. 

ശരിയായ ഭക്ഷണം

ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടതും അത്യാവശ്യമാണ്. 

കെമിക്കലുകള്‍ ഒഴിവാക്കുക

ഷാംപൂ, സോപ്പ് തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക. 

Advertisment