New Update
/sathyam/media/media_files/2025/09/05/c37e6a68-093e-4dc2-9169-c6db87990089-2025-09-05-15-06-15.jpg)
മുഖക്കുരു, കറുത്ത പാടുകള്‍, ചര്‍മ്മത്തിലെ അഴുക്കുകള്‍ എന്നിവ നീക്കം ചെയ്യാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും തുളസി മുഖത്ത് തേക്കുന്നത് നല്ലതാണ്.
Advertisment
തുളസിയില അരച്ചതിലെ നീര് കറ്റാര്‍വാഴ, അരിപ്പൊടി, തക്കാളി നീര് അല്ലെങ്കില്‍ പപ്പായയുമായി ചേര്‍ത്ത് ഫെയ്‌സ്പാക്കായി ഉപയോഗിക്കാം. തുളസിയിലയിലെ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.
തുളസിയില നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍, അരിപ്പൊടി, തക്കാളി നീര് അല്ലെങ്കില്‍ പപ്പായ പേസ്റ്റ് ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവയെ ഇല്ലാതാക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും.