/sathyam/media/media_files/2025/08/26/oip-2025-08-26-13-36-34.jpg)
കഞ്ഞിവെള്ളം പോഷകസമൃദ്ധമായതിനാല്‍ ഇത് കുടിക്കുന്നതും നല്ലതാണ്. പണ്ടത്തെ ആരോഗ്യമുള്ള തലമുറയുടെ ഒരു ആരോഗ്യവഴിയായിരുന്നു ഇത്. വൈറ്റമിന്‍ ബി അടക്കമുള്ള പല ഗുണങ്ങളും ഇതിനുണ്ട്. പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട് കഞ്ഞിവെള്ളം ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി പരിപാലനത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.
ധാരാളം ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് കാര്യമായ ഗുണം നല്‍കുന്നത്. കഞ്ഞിവെള്ളം പല രീതിയിലും ഫേസ്പായ്ക്കുകളില്‍ ഉപയോഗിക്കാം. ഇതൊന്നും ചെയ്തില്ലെങ്കില്‍ തന്നെയും ഇത് ദിവസവും മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
കഞ്ഞിവെള്ളം നല്ലൊരു സ്‌കിന്‍ ടോണറാണ്. ഇതിന് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സാധിയ്ക്കും. ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ ഇതേറെ നല്ലതാണ്.
ഇതിലെ പ്രോട്ടീനുകള്‍ ചര്‍മത്തിന് നല്ല ഗുണങ്ങള്‍ നല്‍കുന്നു ചര്‍മകോശങ്ങളെ ഈര്‍പ്പമുള്ളതാക്കുന്നു. പ്രായം തോന്നാത്തതും തിളങ്ങുന്നതും മിനുസമുള്ളതുമായ ചര്‍മത്തിനായി ഇത് ഗുണകരമാണ്.