മുഖം തിളങ്ങാന്‍ തേന്‍...

ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചുരുക്കുകയും ചെയ്യുന്നു.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
e30832c5-5b20-4a11-b09f-d3fc9c49cc5f (1)

മുഖം തിളങ്ങാന്‍ തേന്‍ വളരെ നല്ലതാണ്. തേനില്‍ ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചുരുക്കുകയും ചെയ്യുന്നു.

വെറും തേന്‍

Advertisment

മുഖത്ത് തേന്‍ പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും.

തേനും തക്കാളിയും

1 ടീസ്പൂണ്‍ തേന്‍, 1/2 കപ്പ് പുളിച്ച തൈര്, 1 തക്കാളി പള്‍പ്പ്, 2 ടീസ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും മൃദുവാക്കാനും സഹായിക്കും. 

തേനും തൈരും

1 ടീസ്പൂണ്‍ തേനും 2 ടീസ്പൂണ്‍ തൈരും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.

തേനും കടലമാവും

1 ടീസ്പൂണ്‍ തേനും 2 ടീസ്പൂണ്‍ കടലമാവും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.

Advertisment