ചര്‍മ്മം തിളങ്ങാന്‍ കാപ്പിപ്പൊടി ഫേസ് പാക്ക്...

മുഖക്കുരു, പാടുകള്‍, കരുവാളിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് ഒരു പരിഹാരമാണ്.

New Update
474f7782-a965-4f4f-9d12-c3b04a7e787c

കാപ്പിപ്പൊടി ഫേസ് പാക്ക് ചര്‍മ്മത്തിന് തിളക്കം നല്‍കാനും, മൃതകോശങ്ങളെ നീക്കം ചെയ്യാനും, രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. മുഖക്കുരു, പാടുകള്‍, കരുവാളിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് ഒരു പരിഹാരമാണ്.

Advertisment

ചില കാപ്പിപ്പൊടി ഫേസ് പാക്കുകള്‍ 

കാപ്പിപ്പൊടിയും തൈരും ചേര്‍ത്ത ഫേസ് പാക്ക്:
ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ എടുക്കുക.

ഇവ രണ്ടും നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.
മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകുക.

കാപ്പിപ്പൊടിയും കറ്റാര്‍വാഴയും ചേര്‍ത്ത ഫേസ് പാക്ക്

ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയില്‍ അല്‍പ്പം കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കുക, മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക, ശേഷം കഴുകി കളയുക.

കാപ്പിപ്പൊടിയും വെളിച്ചെണ്ണയും മഞ്ഞളും ചേര്‍ത്ത ഫേസ് പാക്ക്

ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ എടുക്കുക. ഇവ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയുക.

 

Advertisment