New Update
/sathyam/media/media_files/2025/09/08/d7553a1d-57cb-4d04-b844-a54119f82303-2025-09-08-19-20-48.jpg)
മുഖം കൂടുതല്‍ തിളക്കമുള്ളതും മൃദുലവുമാക്കാന്‍ കടുക്ക ഉപയോഗിക്കാം. കടുക്ക (കറുവാപ്പട്ട) പൊടിച്ച് തേനും കടലമാവും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റാനും തിളക്കം നല്‍കാനും സഹായിക്കും.
കടുക്ക ഫെയ്സ് പാക്ക് തയ്യാറാക്കുന്ന വിധം
Advertisment
കടുക്കപ്പൊടി - ഒരു നുള്ള്
കടലമാവ് - 4 ടീസ്പൂണ്‍
തേന്‍ - 1 ടീസ്പൂണ്‍
പാല്‍ - 2 ടീസ്പൂണ്‍ (അല്ലെങ്കില്‍ ആവശ്യമെങ്കില്‍ മാത്രം)
ഒരു പാത്രത്തില്‍ കടലമാവ് എടുക്കുക. ഇതിലേക്ക് കടുക്കപ്പൊടി, തേന്‍, പാല്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചേരുവകള്‍ എല്ലാം കൂടിച്ചേര്‍ത്ത് നല്ലൊരു മിശ്രിതമാക്കിയ ശേഷം മുഖത്ത് പുരട്ടുക.
മിശ്രിതം മുഖത്ത് പുരട്ടിയ ശേഷം 20 മിനിറ്റ് നേരം ഉണങ്ങാനായി വയ്ക്കുക. ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകിക്കളയുക.