/sathyam/media/media_files/2025/09/10/26f918aa-6219-4e2c-b9a8-eaecccf72d22-2025-09-10-16-58-34.jpg)
മിക്ക സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉപയോഗിച്ച് വരുന്നൊരു ചേരുവകയാണ് കറ്റാര്‍വാഴ. എന്നാല്‍ ചര്‍മ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും കറ്റാര്‍വാഴ സഹായകമാണ്.
കറ്റാര്‍വാഴയില്‍ ധാരാളം സജീവ ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
കറ്റാര്‍വാഴയില്‍ ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് മികച്ചതാണ്. കറ്റാര്‍വാഴ ഒരു മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ്. ഇത് ജലാംശം നല്‍കാനും തലയോട്ടിയില്‍ ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു.
കറ്റാര്‍ വാഴയില്‍ വിറ്റാമിനുകള്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യകരമായ കോശ വളര്‍ച്ചയ്ക്കും തിളക്കമുള്ള മുടിക്കും കാരണമാകുന്നു. വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാര്‍വാഴ ജെല്ലില്‍ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങള്‍ക്കും മുടി കൊഴിയുന്നത് തടയാന്‍ കഴിയും.